Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : N.Shamsudeen. G.SKumaranNair

മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ പെ​രു​ന്ന​യി​ൽ; ജി.​സു​കു​മാ​ര​ൻ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ പെ​രു​ന്ന​യി​ലെ എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ന്ത്രി​സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ശേ​ഷം സു​കു​മാ​ര​ൻ നാ​യ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. കോ​ട്ട​യ​ത്ത് എ​ത്തു​മ്പോ​ൾ പെ​രു​ന്ന​യി​ലെ​ത്തി കാ​ണാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ഇ​പ്പോ​ൾ എ​ത്തി​യ​തെ​ന്നും സ​ന്ദ​ർ​ശ​നം സൗ​ഹൃ​ദ​പ​ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് എ​ന്‍​എ​സ്എ​സി​ന്‍റെ സം​ഭാ​വ​ന നി​സ്തു​ല​മാ​ണ്. നൂ​റ് ക​ണ​ക്കി​ന് വി​ദ്യാ​ല​യ​ങ്ങ​ളും ക​ലാ​ല​യ​ങ്ങ​ളും ന​ല്ല നി​ല​യി​ല്‍ എ​ന്‍​എ​സ്എ​സ് ന​ട​ത്തു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ന്ന​ത്തെ കാ​ല​ത്തെ വി​ദ്യാ​ഭ്യാ​സ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​യ​ങ്ങ​ള്‍ പ​ര​സ്പ​രം കൈ​മാ​റു​ക എ​ന്ന​താ​ണ് സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ല​ക്ഷ്യം. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ സു​കു​മാ​ര​ൻ നാ​യ​രു​മാ​യി ച​ർ​ച്ച ചെ​യ്ത​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം സ​ന്തോ​ഷം പ​ക​രു​ന്ന​താ​ണെ​ന്ന് ജി. ​സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു. മു​സ്‌​ലിം സ​മു​ദാ​യ​ത്തോ​ടോ അ​വ​ർ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ത്തോ​ടോ അ​ഭി​പ്രാ​യ​ഭി​ന്ന​ത ഉ​ണ്ടാ​ക്കാ​ൻ എ​ൻ​എ​സ്എ​സ് ഒ​രി​ക്ക​ലും ശ്ര​മി​ച്ചി​ട്ടി​ല്ല. എ​ല്ലാ മ​ത​ങ്ങ​ളോ​ടും ഒ​രേ സ​മീ​പ​ന​മാ​ണ്. കു​റ​ച്ച് കൂ​ടു​ത​ൽ ഇ​ഷ്ടം ഇ​വ​രോ​ടു​ണ്ട് എ​ന്നേ​യു​ള്ളൂ​വെ​ന്നും കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു. 

Latest News

Corehub Up